Type Here to Get Search Results !

Bottom Ad

ചൗക്കി യൂത്ത് ലീഗ് മാസ്റ്ററിംഗ് ഹെല്‍പ് ഡെസ്‌ക്ക് ഗുണഭോക്താക്കള്‍ക്ക് അനുഗ്രഹമായി

ചൗക്കി (www.evisionnews.co): സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തണമെന്ന സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ദുരിതമാകുന്നു. പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കണമെങ്കില്‍ അക്ഷയ സെന്ററില്‍ പോയി പെന്‍ഷന്‍ വാങ്ങുന്നവര്‍ നേരിട്ട് ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തണം. ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ഐ.ഡി എന്നിവയുമായിട്ടാണ് അക്ഷയ സെന്ററില്‍ പോകേണ്ടത്. വിരലടയാളം വഴിയോ കണ്ണ് ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാം. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് കണ്ണുപയോഗിച്ചിള്ള മസ്റ്ററിംഗാണ്. കണ്ണിന് തകരാറുള്ള ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് നടത്താന്‍ സാധിക്കുന്നില്ല. ഇവര്‍ മണിക്കൂറോളം അക്ഷയ സെന്ററില്‍ പോയി മടങ്ങുകയാണ്. സൈറ്റിന്റെയും സര്‍വറിന്റെയും പ്രശ്‌നവും മസ്റ്ററിംഗിന് തടസമാകുന്നു. 18നാണ് പഞ്ചായത്തുകളിലെ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ആരംഭിച്ചത്. 

സമസ്ഥാനത്ത് തന്നെ വളരെകുറച്ച് പേര്‍ക്കേ ഇതുവരെ മസ്റ്ററിംഗ് നടത്താന്‍ സാധിച്ചിട്ടുള്ളൂ. അക്ഷയ സെന്ററുകള്‍ക്ക് മുമ്പില്‍ ഇതിനായി മണിക്കൂറോളം കാത്തിരിക്കേണ്ടിവരുന്നു. വിധവ, വാര്‍ദ്ധക്യ, വികലാംഗ, കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നവരാണ് മസ്റ്ററിംഗ് നടത്തേണ്ടത്. പെന്‍ഷന്‍ മുടങ്ങുമെന്ന ആശങ്കയില്‍ മസ്റ്ററിംഗിനായി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ നെട്ടോട്ടമോടുകയാണ്. ചൗക്കി യൂത്ത് ലീഗ് നടത്തിയ മാസ്റ്ററിംഗ് ഹെല്‍പ്പ് ഡെസ്‌ക് ജനങ്ങള്‍ക്ക് അനുഗ്രഹമായി. ചൗക്കി അക്ഷയ സെന്ററിന്റെ സഹായത്തോടെയായിരുന്നു ഹെല്‍പ് ഡെസ്‌ക്ക് നടത്തിയത്. വൈകുന്നേരം മൂന്നുമണിക്ക് ആരംഭിച്ച്് രാത്രി പത്തു മണി വരെ നീണ്ട ഹെല്‍പ് ഡെസ്‌ക്കില്‍ 140ഓളം പേര്‍ മസ്റ്ററിംഗ് നടത്തി. 

മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് മഹമൂദ് കൊളങ്ങര, വാര്‍ഡ് മെമ്പര്‍ എസ്.എച്ച് ഹമീദ്, വാര്‍ഡ് പ്രസിഡന്റ് സത്താര്‍ച്ച, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്് ജീലാനി കല്ലങ്കൈ, കരീം ചൗക്കി, ഹസൈനാര്‍, ഷുകൂര്‍ മുക്രി, സകീര്‍, യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് ലിബാസ്, ഹസീബ് ചൗക്കി, വാര്‍ഡ് ജനറല്‍ സെക്രട്ടറി നസിര്‍ കല്ലങ്കൈ, വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍സ് അമീര്‍ മഠം, അഹമ്മദ്, അഷ്റഫ് ചൗക്കി, ഷംസീര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad