കാസര്‍കോട് (www.evisionnews.co): കാസര്‍കോട് റവന്യൂ ജില്ലാ കലോത്സവത്തില്‍ മത്സരിച്ച മൂന്നു ഇനിങ്ങളിലും എ ഗ്രേഡോട് കൂടി ഫസ്റ്റ് നേടി സംസ്ഥാന കലോത്സവത്തിലേക്ക് അര്‍ഹത നേടി കെ.എം ജുമാന. തര്‍ജമ, ഉപന്യാസം, കഥാരചന എന്നിവയിലാണ് ഈ കൊച്ചുമിടുക്കി മികവ് കാട്ടിയത്. കോട്ടിക്കുളം നൂറുല്‍ ഹുദാ വിദ്യാര്‍ത്ഥിനിയാണ് ജുമാന.
അറബിക് കലോത്സവത്തില്‍ പോസ്റ്റര്‍ നിര്‍മാണ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സി.എച്ച് ഫായിസ നാടിന് അഭിമാനമായി. ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. എടനീരിലെ സിഎച്ച് അബ്ദുല്‍ റഹ്മാന്റെയും ആയിശയുടെയും മകളാണ്.
Post a Comment
0 Comments