പളളിക്കര (www.evisionnews.co): 60മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കരയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. മണല്‍ ശില്‍പമേള കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന നാടന്‍ കലാമേള കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ചെണ്ടമേളം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തു.
പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി പുഷ്പ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജിജി തോമസ്, വൈസ് ചെയര്‍മാന്മാരായ സുകുമാരന്‍ പൂച്ചക്കാട്, കേവീസ് ബാലകൃഷ്ണന്‍, സി.എം കുഞ്ഞബ്ദുള്ള, റോട്ടറി ക്ലബ് സെക്രട്ടറി അഡ്വ.എ രാധാകൃഷ്ണന്‍, സി.പി ഫൈസല്‍, സി.പി സുബൈര്‍, പി. രതിഷ് മാസ്റ്റര്‍, പ്രവീണ്‍ കുമാര്‍, പ്രിന്‍സ് മോന്‍ ഇ.പി മുഹാജിര്‍ കെ.എസ് സംസാരിച്ചു.
30 മീറ്റര്‍ നീളത്തില്‍ റിക്കാര്‍ഡ് മണല്‍ ശില്‍പത്തിന് ശില്‍പ്പികളായ രവി പിലിക്കോട്, ശ്യാമ ശശി, ഇ.വി അശോകന്‍ ഉള്‍പ്പടെയുള്ളവര്‍ ജില്ലയിലെ അറുപത് കലാകാരന്‍മാര്‍ നേതൃത്വം നല്‍കി. പളളിക്കര ഗുരു വാദ്യസംഘം ശിങ്കാരിമേളവും കേരള ഫോക്ലോര്‍ അക്കാദമി വജ്ര ജൂബിലി പുരസ്‌കാരം നേടിയ കലാകാരന്മാര്‍ നടന്‍പാട്ട് അവതരിപ്പിച്ചു.
Post a Comment
0 Comments