കാസര്‍കോട് (ebiz.evisionnews.co): ദൃശ്യവിസ്മയങ്ങളുടെ വാതായനം തുറന്ന് മലബാര്‍ എക്‌സ്‌പോ നവംബര്‍ 12മുതല്‍ കാസര്‍കോട് ഇന്ദിരാനഗറില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ എക്‌സിബിഷനുമായാണ് ഡിജെ അമ്യൂസ്‌മെന്റ്‌സ് കാസര്‍കോട്ടുകാര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്നത്. പ്രദര്‍ശനം ജനുവരി അഞ്ചുവരെ നീണ്ടുനില്‍ക്കും. മൂന്നുമണി മുതല്‍ ഒമ്പത് മണിവരെയാണ് പ്രദര്‍ശന സമയം.
ചെര്‍ക്കള ദേശീയപാതയില്‍ ഇന്ദിരാനഗറില്‍ അതിജീവനത്തിന്റെയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും കഥപറയുന്ന നോഹയുടെയും നൂഹ് നബിയുടെതുമായ പേടക മാതൃകയില്‍ തീര്‍ത്ത കവാടത്തിനകത്ത് കണ്ണഞ്ചിപ്പിക്കുന്നതും പഠനാര്‍ഹവുമായ ദൃശ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ബാഹുബലി മ്യൂസിയം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കുവാന്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ത്രിഡി ഷോ, വിവിധ സംസ്ഥാനങ്ങളിലെ ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായി വ്യാപാര സ്റ്റാളുകള്‍, കൊതിയൂറും ഭക്ഷണവിഭവങ്ങളൊരുക്കി ഫുഡ് കോര്‍ട്ടുകള്‍, നവചാരുതയുടെ ദൃശ്യവിരുന്നുമായി ആനന്ദത്തിന്റെ അതിരുകളില്ലാത്ത ലോകത്തേക്ക് കാസര്‍കോട്ടുകാരെ കൈപിടിച്ചുയര്‍ത്തും.
Post a Comment
0 Comments