Type Here to Get Search Results !

Bottom Ad

എം.എല്‍.എയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് കാസര്‍കോട്- തലപ്പാടി റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കാസര്‍കോട് (www.evisionnews.co): കാസര്‍കോട്- തലപ്പാടി റൂട്ടിലെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. സമരവുമായി ബന്ധപ്പെട്ട് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്‍, കോണ്‍ട്രാക്ടര്‍ ഷരീഫ് ബേര്‍ക്ക, ബസുടമ പ്രതിനിധികളായ കെ. ഗിരീഷ്, ശങ്കര നായക്, എന്‍.എം ഹസൈനാര്‍, സി.എ. മുഹമ്മദ് കുഞ്ഞി, സുബ്ബണ്ണ ആള്‍വ എന്നിവര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പെര്‍വാഡ് മുതല്‍ അടുക്കത്ത് ബയല്‍ വരെ റോഡ് പണി നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഭാഗത്തെ പാച്ച് വര്‍ക്ക് കഴിഞ്ഞാലുടന്‍ തലപ്പാടി ഭാഗത്ത് നിന്നും പണി ആരംഭിക്കും. ഡിസംബര്‍ 15നകം തലപ്പാടി മുതല്‍ കാസര്‍കോട് വരെയുള്ള റോഡിന്റെ പണി പൂര്‍ത്തീകരിക്കുമെന്ന ഉറപ്പിന്മേല്‍ സമരം പിന്‍വലിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad