നെല്ലിക്കട്ട (www.evisionnews.co): പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂളിലെ മദ്രസ വിദ്യാര്‍ത്ഥികളുടെ മീലാദ് ഫെസ്റ്റ്കലാപരിപാടിയായ 'ഇശ്‌ഖേ മദീന 19'കലാപരിപാടികള്‍ക്ക് തുടക്കംകുറിച്ചു. പ്രശസ്ത പ്രാസംഗിക്കാന്‍ഖലീല്‍ ഹുദവി ബദിയടുക്ക കലാപരിപാടികള്‍ ഉദ്്ഘാടനം ചെയ്തു.
സമൂഹ പുരോഗതിക്ക് സ്ത്രീ വിദ്യാഭ്യാസംഅനിവാര്യമാണ്. സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ ഉയര്‍ന്ന സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ള യുവതലമുറയെ സൃഷ്ടിക്കാന്‍ സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം സ്വാഗതം പറഞ്ഞു.മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം സ്‌കൂള്‍ മാനേജര്‍ ഇ. അബൂബക്കര്‍ ഹാജി നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ബികെ മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഇ. അബൂബക്കര്‍ ഹാജി,പി.ടി.എ വൈസ് പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട,സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ജയരാജന്‍, പിബിഎം മദ്രസ സദര്‍മുഅല്ലിം അബ്ദുല്‍ റസാഖ് അര്‍ഷാദി സംസാരിച്ചു.
Post a Comment
0 Comments