മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): കുന്നില്‍ ബൈത്തുറഹ്്മ കമ്മിറ്റിയുടെ മൂന്നു വീടുകളുടെ സമര്‍പ്പണ സമ്മേളനം 21ന് ആറു മണിക്ക് കുന്നിലില്‍ നടക്കും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ താക്കോല്‍ കൈമാറും. ബൈത്തുറഹ്്മ സമര്‍പ്പണ ചടങ്ങ് മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മായില്‍ വയനാട്, പ്രമുഖ പ്രഭാഷകന്‍ അഡ്വ: ഹനീഫ് ഹുദവി,
മുസ്്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി, ഇബ്രാഹിം പള്ളങ്കോട് തുടങ്ങിയവര്‍ പ്രസംഗിക്കും. മുസ്്‌ലിം ലീഗിന്റെയും പോഷക സംഘടന കളുടെയും നേതാക്കള്‍ സംബന്ധിക്കും. നാലു മണിക്ക് കുന്നിലില്‍ നിന്ന് പ്രകടനം സംഘടിപ്പിക്കും.
Post a Comment
0 Comments