(wwww.evisionnews.co) ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്ന് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് മുബൈയിലെ ഹോട്ടൽ ട്രൈഡന്റിൽ സംയുക്ത യോഗത്തിനായി ശിവസേന-എൻസിപി-കോൺഗ്രസ് എംഎൽഎമാർ ഒത്തുകൂടിയിരിക്കുകയാണ്. ഉദ്ധവ് താക്കറെയെ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയാക്കാൻ സഖ്യം ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കുമെന്നുമാണ് സൂചനകൾ.
നാളെ നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പിന്റെ മുന്നോടിയായി അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഫഡ്‌നാവിസിന്റെ രാജി. ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാരിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് സംഭവങ്ങളുടെ നാടകീയമായ വഴിത്തിരിവ്.
ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം അഥവാ മഹാരാഷ്ട്ര വികാസ് അഗദി സഖ്യം കേവലം അഞ്ച് വർഷത്തേക്ക് മാത്രമല്ല 20 വർഷം പ്രവർത്തിക്കുമെന്നും ഈ സഖ്യം ശിവാജിയുടെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും എൻസിപിയുടെ നവാബ് മാലിക് പറഞ്ഞു. മഹാരാഷ്ട്ര വികാസ് അഗദിയുടെ നേതാവായി ശിവസേന മേധാവി ഉദ്ദവ് താക്കറെയെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.
Post a Comment
0 Comments