കാസര്‍കോട് (www.evisionnews.co): ഏറെ പിന്നോക്കം നില്‍ക്കുന്ന ജില്ലയുടെ വികസനത്തിന് ഒരു നാഴികകല്ലായി 2013ല്‍ തറക്കല്ലിട്ട കാസര്‍കോട് മെഡിക്കല്‍ കോളജ് ആറു വര്‍ഷമായിട്ടും പണി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന നിസംഗതക്കെതിരെ പ്രതിഷേധം അണപൊട്ടുന്നു. മെഡിക്കല്‍ കോളജ് നിര്‍മാണം ത്വരിതഗതിയിലാക്കുക എന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ പ്രതിഷേധ ക്യാമ്പയിന്റെ ഭാഗമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സാംസ്‌കാരിക സംഗമം പ്രമുഖ എഴുത്ത്കാരനും സാംസ്‌കാരിക നായകനുമായ റഹ്്മാന്‍ തായലങ്ങാടി ഉദ്ഘാടനം ചെയ്തു.
കാസര്‍കോടിന്റെ ആരോഗ്യ മേഖലക്ക് വലിയ പ്രതീക്ഷ പകര്‍ന്ന കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ അക്കാദമിക്ക് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും ആസ്പത്രി കെട്ടിടത്തിന്റെ പണി ഇഴഞ്ഞുനീങ്ങുകയാണ്. സ്റ്റാഫ് ക്വാര്‍ട്ടേര്‍സ്, ഹോസ്റ്റല്‍, ലൈബ്രറി, മീറ്റിംഗ് ഹാള്‍, മാലിന്യ സംസ്‌കരണം, വൈദ്യുതി തുടങ്ങിയവക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ഇതുവരെ ലഭിച്ചിട്ടില്ല. 135കോടി രൂപയുടെ എസ്റ്റിമേറ്റ് നിര്‍മാണ ഏജന്‍സിയായ കിറ്റ്‌കോ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ തുക മാറ്റിവെച്ച് എത്രയുംപെട്ടെന്ന് പ്രവൃത്തി ആരംഭിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ.കെ ശ്യാം പ്രസാദ് സ്വാഗതം പറഞ്ഞു. കെ. അഹമ്മദ് ഷരീഫ്, പുഷ്പാങ്കരന്‍ ബെണ്ടിച്ചാല്‍, കുഞ്ചാര്‍ മുഹമ്മദ്, ഗിരീഷ്, ശ്യാംപ്രസാദ് മാന്യ, രാജ ഗോപാല കൈപ്പമംഗല അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, രവീന്ദ്രന്‍ പാടി, ടി.എ ഷാഫി, റഹീം ചൂരി, അജയന്‍. കരുണാകരന്‍, ജീവന്‍ തോമസ്, അബ്ദുല്‍ നാസിര്‍, സിഎല്‍ ഹമീദ്, ജലീല്‍ കക്കണ്ടം, കെ. നാഗേഷ്, പ്രൊഫ. ഗോപിനാഥന്‍, അഖിലേഷ് നഗുമുഖം, നാരായണന്‍ നായര്‍, മധു, അഷറഫലി ചേരങ്കൈ, ഉഷ ടീച്ചര്‍, എ. ബണ്ടിച്ചാല്‍, പിവികെ അരമങ്ങാനം, രാധാകൃഷ്ണ ഉളിയത്തടുക്ക, എരിയാല്‍ അബ്ദുല്ല, ഫാറൂക്ക് കാസിമി, പത്മനാഭന്‍ ബ്ലാത്തൂര്‍, റൗഫ് ബാവിക്കര, എംഎ നജീബ്, ആബിദ് ഇടഞ്ചേരി, ഷരീഫ് കാപ്പില്‍, മൊയ്തീന്‍ കുട്ടി മാര്‍ജിന്‍ഫ്രി തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രമുഖ ചിത്രകാരന്മാരായ രവി പിലിക്കോട്, അശോകന്‍ ചിത്രലേഖ, പ്രഭന്‍ നിലേശ്വര്‍, മധു പിലിക്കോട്, ദിനകര്‍ ലാല്‍ പിലിക്കോട് എന്നിവര്‍ പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി ചിത്രങ്ങള്‍ വരച്ചു.
Post a Comment
0 Comments