കാസര്‍കോട് (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന സമ്മേളനം 'വിദ്യാര്‍ത്ഥി വസന്തം' പ്രചാരണത്തോടനുബന്ധിച്ചുള്ള പഞ്ചായത്ത് യാത്രയുടെ കാസര്‍കോട് മണ്ഡലംതല ഉദ്ഘാടനം തളങ്കര ഗസാലി നഗറില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി നിര്‍വഹിച്ചു. ഹബീബ് തുരുത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം നജാഫ് സി.കെ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, സയ്യിദ് ത്വാഹാ തങ്ങള്‍, റഫീഖ് വിദ്യാനഗര്‍, ഫിറോസ് അടുക്കത്ത് ബയല്‍ സംസാരിച്ചു. ഇബ്രാഹിം ഖാസിയാറകം സ്വാഗതവും ജസീല്‍ തുരുത്തി നന്ദിയും പറഞ്ഞു.
Post a Comment
0 Comments