കാസര്‍കോട് (www.evisionnews.co): കമ്മ്യൂണിസ്റ്റ് ഭരണത്തിലെ പൊലീസ് സംഘ് പരിവാര്‍ ക്രൂരതയുടെ നടുക്കുന്ന ഓര്‍മകളോടെ യൂത്ത് ലീഗ് ഷഫീഖ് അസ്ഹര്‍ ഒര്‍മദിനം ആചരിച്ചു. സംസ്ഥാന മുസ്്‌ലിം ലീഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും പി.കെ കുഞ്ഞാലികുട്ടിക്കും ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഏര്‍പ്പെടുത്തിയ സ്വികരണ സമ്മേളനത്തിനെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ ആസൂത്രിതമായി അമണങ്ങള്‍ അഴിച്ചുവിട്ടതോടെ തുടങ്ങിയ പ്രശ്‌നത്തില്‍ അന്നത്തെ ജില്ലാ പൊലീസ് ചീഫ് രാംദാസ് പോത്തന്റെ വെടിയേറ്റാണ് കൈതക്കാട്ടെ ഷഫീഖ് മരണപ്പെട്ടത്. അന്നുതന്നെ കറന്തക്കാട് വെച്ച്് സംഘ് പരിവാര്‍ ക്രിമിനലുകള്‍ ആരിക്കാടിയിലെ അസ്ഹറിനെ വെട്ടിക്കൊന്നു.
കരള്‍ പറിച്ചെടുത്ത വേദനക്ക് പതിറ്റാണ്ട് പൂര്‍ത്തിയായ ദിനത്തില്‍ ഇരുവരുടെയും ഖബറിടത്തില്‍ യൂത്ത് ലീഗ് പ്രാര്‍ത്ഥന സംഗമം നടത്തി. ഷഫീഖിന്റെ ഖബറിടത്തില്‍ ടി.ഡി കബീര്‍, ഹാരിസ് പട്‌ള, ലത്തീഫ് നീലഗിരി, റഹൂഫ് ഹാജി പടന്ന, റഫീഖ് കോട്ടപ്പുറം, എം.സി ശിഹാബ് മാസ്റ്റര്‍, സഈദ് എം. വലിയ പറമ്പ എം.ടി.പി അബ്ദുല്ല, ടി. ഫൈസല്‍, അബ്ദുല്‍ സലാം ടി.സി, പോറായിക് മുഹമ്മദ്, ടി. അബ്ദുല്‍ കാദര്‍, അഷ്‌റഫ് തുരുത്തി, കെ. അബ്ദുല്‍ ഷുക്കൂര്‍ ഹാജി, എം.സി ഇബ്രാഹിം ഹാജി, മുഹമ്മദലി മാസ്റ്റര്‍ മാടക്കാല്‍, എ.സി അബ്ദുല്‍ റസാഖ് ഹാജി ടി.സി റഹ്മാന്‍, ഫൈസല്‍ എം.വി, ശരീഫ് മാടാപ്പുറം, ആഷിഖ് എന്‍.കെ.സി, ഷമീര്‍ മടക്കര, ടി.എം അബ്ദുല്ല, പി.സി ജബ്ബാര്‍, സി.കെ നിസാം, ശരീഫ് മാടക്കാല്‍, ഹാഷിം മാടക്കാല്‍, ഷാഫി പടന്ന കടപ്പുറം എന്നിവര്‍ പ്രാര്‍ത്ഥനാ സംഗമത്തിന് നേതൃത്വം നല്‍കി.
അസ്ഹറിന്റെ ഖബറിടത്തില്‍ വി.പി അബ്ദുല്‍ ഖാദര്‍, എം. അബ്ബാസ്, മുഹമ്മദ് കുഞ്ഞി ചായിന്റടി, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, സയ്യിദ് സൈഫുള്ള തങ്ങള്‍, അഷ്‌റഫ് കൊടിയമ്മ, എം.പി ഖാലിദ്, യൂനുസ് മൊഗ്രാല്‍, നിയാസ് മൊഗ്രാല്‍, സത്താര്‍ ആരിക്കാടി, റഹ്്മാന്‍ ആരിക്കാടി, സിദ്ധീഖ് ദണ്ഡഗോളി, ഇര്‍ഫാന്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments