കാസര്‍കോട് (www.evisionnews.co): കലോത്സവം സൗഹൃദ മത്സരമായി കാണാന്‍ കഴിയണമെന്നും 'രക്ഷിതാക്കള്‍' മത്സരിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. 60-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു മുഖ്യാതിഥിയായിരുന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ ഉപഹാരം നല്‍കി. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എ.പി ഉഷ, വിദ്യാഭ്യസ ഉപഡയറക്ടര്‍ കെ.വി പുഷ്പ, കെ. പ്രഭാകരന്‍, കെ. സുരേന്ദ്രന്‍, ഹയര്‍സെക്കന്ററി ആര്‍.ഡി.ഡി പി.എന്‍ ശിവന്‍, ജോ. കണ്‍വീനര്‍ സജീവന്‍ മാടപ്പറമ്പത്ത്, ബി.കെ നാരായണന്‍, പി. ചെറിയോന്‍, സി. രാമകൃഷ്ണന്‍ സംസാരിച്ചു.
Post a Comment
0 Comments