Type Here to Get Search Results !

Bottom Ad

ഗൃഹനാഥനും 16കാരിയായ കൊച്ചുമകളും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍


സുള്ള്യ (www.eviionnews.co): ഗൃഹനാഥനെയും 16കാരിയായ കൊച്ചുമകളെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍ ഹൊസ്മാറിലെ ഷേക്ക് കൊഗ്ഗു (70), കൊച്ചു മകള്‍ ഷമിയാ ഭാനു (16) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊഗ്ഗു സാഹിബിന്റെ ഭാര്യ ഖദീജാബിയെ (65)യാണ് ഗുരുതരാവസ്ഥയില്‍ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഇരുവര്‍ക്കും വെട്ടേറ്റ നിലയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കൊഗ്ഗു സാഹിബും ഭാര്യയും ഇവരുടെ മകളുടെ പുത്രി ഷമിയാ ഭാനുവുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഇവരുടെ മകന്‍ റസാഖ് വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ദക്ഷിണ കന്നഡ എസ്പി ബിഎം ലക്ഷ്മി പ്രസാദിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad