Type Here to Get Search Results !

Bottom Ad

മുസ്്‌ലിം ലീഗ് പ്രവര്‍ത്തന ഫണ്ട്: കാസര്‍കോട് മണ്ഡലത്തില്‍ വന്‍ഒരുക്കം


കാസര്‍കോട് (www.evisionnews.co): കരുത്തുറ്റ മുന്നേറ്റം കരുതലോടെ മുസ്‌ലിം ലീഗ് പ്രവര്‍ത്തന ഫണ്ട് ശേഖരണ ക്യാമ്പയിന്‍ കാസര്‍കോട്മണ്ഡലം കൗണ്‍സില്‍ മീറ്റ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ ഒന്നു മുതല്‍ 15വരെ നടക്കുന്ന ഫണ്ട് ശേഖരണ ക്യാമ്പയിനും എട്ടിന് നടക്കുന്ന ഏകദിന ഫണ്ട് ശേഖരണവും വമ്പിച്ച വിജയമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഫണ്ട് വിജയ്പ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താന്‍ മുനിസിപ്പല്‍ പഞ്ചായത്ത്തല കണ്‍വെന്‍ഷനുകള്‍ വിവിധ തിയതികളില്‍ വിളിച്ചുചേര്‍ക്കും. 20ന് കാസര്‍കോട് മുനിസിപ്പാലിറ്റി ഏഴ് മണി, ചെങ്കള നാലുമണി, 22ന് ബദിയടുക്ക രണ്ടു മണി, കാറഡുക്ക നാല് മണി, മധൂര്‍ ഏഴു മണി, കുംബഡാജെ ഏഴ് മണി, 24ന് ബെള്ളൂര്‍ നാലു മണി, 25ന് മൊഗ്രാല്‍ പുത്തൂര്‍ നാല് മണി എന്നീ ക്രമത്തിലാണ് യോഗങ്ങള്‍. പ്രസിഡന്റ് എ.എം കടവത്ത് അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല മുഖ്യപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, പി.എം മുനീര്‍ ഹാജി, മൂസാബി. ചെര്‍ക്കള, മുഹമ്മദ് കുഞ്ഞിചായിന്റടി, എല്‍.എ മഹ്്മൂദ് ഹാജി, മാഹിന്‍ കോളോട്ട്, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, പി. അബ്ദുല്‍ റഹിമാന്‍ ഹാജി, ഹാഷിം കടവത്ത്, ഇ. അബൂബക്കര്‍ ഹാജി, ഖാലിദ് പച്ചക്കാട്, ബി.കെ അബ്ദുസമദ്, പി.ഡി.എ റഹിമാന്‍, ഹാരിസ് ചൂരി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ബദ്‌റുദ്ദീന്‍ താഷിം, അന്‍വര്‍ ഓസോണ്‍, ഷാഫി ഹാജി കാറഡുക്ക, ഹാരിസ് മുള്ളേരിയ, അലി തുപ്പക്കല്‍, എം.എം അസീസ്, നുറുദ്ധീന്‍ എസ്.എം, സിദ്ധീഖ് സന്തോഷ് നഗര്‍, മുത്തലിബ് പാറക്കെട്ട്, എസ്.എം ഷാഫി ഹാജി, ഗഫൂര്‍ തളങ്കര, ഇ.ആര്‍ ഹമീദ് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad