Type Here to Get Search Results !

Bottom Ad

ക്രിക്കറ്റ് ബാറ്റ് തെറിച്ച് തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


കേരളം (www.evisionnews.co): ക്രിക്കറ്റ് കളിക്കിടെ കൈവിട്ട ബാറ്റ് തലയുടെ പിന്നിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മാവേലിക്കര ചുനക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി നവനീത് (11) ആണ് മരിച്ചത്. ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാന്‍ പൈപ്പിനടുത്തേക്ക് നടന്ന നവനീതിന്റെ തലയുടെ പിന്നില്‍ തെറിച്ചു വന്ന ബാറ്റ് ഇടിക്കുകയായിരുന്നു. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മറ്റു ചില കുട്ടികളുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ ബാറ്റ് തെറിച്ചു പോവുകയും നവനീതിന്റെ കഴുത്തിനു പിന്നില്‍ കൊള്ളുകയുമായിരുന്നു.

ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു. മൃതദേഹം കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad