ഉദുമ (www.evisionnews.co): പുതിയ തലമുറയിലെ യുവാക്കള്‍ നാടിന്റെ പ്രശനങ്ങളില്‍ സജീവമായി ഇടപെടല്‍ നടത്തി പാവപെട്ടവന്റെ കണ്ണീരൊപ്പി അതുവഴി സാമൂഹിക പ്രതിപദ്ധതയുള്ള സമൂഹമായി മാറണമെന്ന് മുസ്ലിം ലീഗ് ഉദുമ പഞ്ചായത് പ്രസിഡന്റ് കാപ്പില്‍ കെബിഎം ശരീഫ് പറഞ്ഞു. നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയവുമായി മുസ്ലീം യൂത്ത് ലീഗ് ഉദുമ പഞ്ചായത് പ്രതിനിധി സമ്മേളനവും വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്ക് അനുമോദന യോഗവും കാപ്പില്‍ സനാബിലത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് പഞ്ചായത് പ്രസിഡന്റ് കെഎംഎ റഹ്മാന്‍ കാപ്പില്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ മുഖ്യപ്രഭാഷണം നടത്തി. എം.എച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, ഷംസുദ്ധീന്‍ ഓര്‍ബിറ്റ്, ഹാരിസ് തൊട്ടി, റഊഫ് ബായിക്കര, അബ്ബാസ് കൊളച്ചപ്പ്, അസ്്‌ലം കീഴൂര്‍, ടി.കെ ഹസീബ്, ആഷിഖ് റഹ്മാന്‍, ഹാഷിം പടിഞ്ഞാര്‍, ആബിദ് മാങ്ങാട്, ബഷീര്‍ പാക്യര, അസീസ് പള്ളം പ്രസംഗിച്ചു
Post a Comment
0 Comments