Type Here to Get Search Results !

Bottom Ad

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ വീണ്ടും അറസ്റ്റ് ചെയ്തു

കേരളം (www.evisionnews.co): കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ വീണ്ടും അറസ്റ്റ് ചെയ്തു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ പിതാവ് ടോം തോമസ് കൊല്ലപ്പെട്ട കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്തത്. കൊലപാതക പരമ്പരയിലെ അഞ്ചാമത്തെ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്യുന്നത്. കുറ്റ്യാടി സി.ഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനുളള അപേക്ഷ നാളെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കും. 2008 ഓഗസ്റ്റ് 26-നാണ് പൊന്നാമറ്റം തറവാടിലെ ടോം തോമസ് മരിച്ചത്. വീടും സ്വത്തും സ്വന്തമാക്കാനായി ടോം തോമസിന് ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad