കാസര്‍കോട് (www.evisionnews.co): അസ്ഹരീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റഹ്മത്തുള്ള ഖാസിമി മുത്തേടത്തിന്റെ മദ്ഹുറസൂല്‍ പ്രഭാഷണം നവംബര്‍ 20 കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ അസ്ഹരിസ് ജില്ലാ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് അസ്ഹരി പാത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുഹൈര്‍ അസ്ഹരി പള്ളങ്കോട് സ്വാഗതം പറഞ്ഞു. സിദ്ദീഖ് അസ്ഹരി അറന്തോട്, പി.എച്ച് അസ്ഹരി, ആദൂര്‍ സിനാന്‍ അല്‍അസ്ഹരി മൊഗ്രാല്‍ പുത്തൂര്‍, ഇസ്മായില്‍ അസ്ഹരി ബാളിര്‍, ശരീഫ് അസ്ഹരി തായല്‍തൊട്ടി, മുക്താര്‍ അസ്ഹരി മൊഗ്രാല്‍ പുത്തൂര്‍, അഷ്‌റഫ് അസ്ഹരി ഉറുമി ചര്‍ച്ചയില്‍ പങ്കെടുത്തു.
Post a Comment
0 Comments