കേരളം (www.evisionnews.co): മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. പുതുപ്പറപ് സ്വദേശി ഷാഹിര്‍ ആണ് ആത്മഹത്യ ചെയ്തത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഷാഹിറിനെ ആക്രമിച്ചെന്ന പരാതിയില്‍ 15പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
നേരത്തെയും ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരില്‍ മലപ്പുറത്ത് യുവാവു ആത്മഹത്യ ചെയ്തിട്ടുണ്ടായിരുന്നു. കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദായിരുന്നു തൂങ്ങിമരിച്ചത്. രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവാവിനെ ആക്രമിച്ചത്. ബലപ്രയോഗത്തിലുടെ സാജിദിനെ കെട്ടിയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ദൃശ്യങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചു. ഇതില്‍ മനംനൊന്തായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്.
Post a Comment
0 Comments