Type Here to Get Search Results !

Bottom Ad

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കാഞ്ഞങ്ങാട്ട് ഗതാഗത നിയന്ത്രണം

കാഞ്ഞങ്ങാട് (www.evisionnews.co): സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നഗരത്തിലും ഹൈവെയിലും അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കലോത്സവം കഴിയുന്ന 01.12.2019 തിയതി വരെ ജില്ലയില്‍ താഴെ പറയുന്ന രീതിയില്‍ ട്രാഫിക്ക് ക്രമീകരിച്ചിട്ടുണ്ട്.

1) ടാങ്കര്‍, ചരക്ക് വാഹനങ്ങള്‍ക്ക് ഒരു കാരണവശാലും രാവിലെ എട്ടു മണിമുതല്‍ രാത്രി 9.30 മണിവരെ നീലേശ്വരം മുതല്‍ മാവുങ്കാല്‍ വരെയും അതുപോലെ നീലേശ്വരം മുതല്‍ ചാമുണ്ഡികുന്നുവരെയും പ്രവേശനമില്ല. കഴിവതും രാത്രി വളരെ വൈകി മാത്രം എത്തത്തക്ക രീതിയില്‍ ഈ റൂട്ടിലുടെയുള്ള യാത്ര ക്രമീകരിക്കേണ്ടതാണ്.

2) പൊതുജനങ്ങള്‍ കഴിവതും ഈ ദിനങ്ങളില്‍ സ്വകാരവാഹനങ്ങള്‍ ഒഴിവാക്കി പൊതുവാഹനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് ഗതാഗതകുരുക്ക് കുറയ്ക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

3) കണ്ണൂര്‍ ഭാഗത്തുനിന്നും കാസറഗോഡ്, മംഗലാപുരം ഭാഗത്തേക്ക് പോകുന്ന യാത്രവാഹനങ്ങള്‍ നീലേശ്വരം മാര്‍ക്കറ്റ് റോഡുനിന്നും തെറ്റി നീലേശ്വരം ബസ് സ്റ്റന്റ്, കോണ്‍വെന്റ് ജംഗ്ഷന്‍, ആലിന്‍കീഴില്‍, കൂലോം റോഡ്, മടിക്കൈ അമ്പലത്തിന്‍ക്കര, കല്യാണ്‍ റോഡ് വഴി എന്‍.എച്ചില്‍ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്.

4) കാസര്‍കോട് ഭാഗത്തുനിന്നും പയ്യന്നൂര്‍, കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട യാത്രവാഹനങ്ങള്‍ എന്‍.എച്ച് കൂളിയങ്കാല്‍ റോഡ് വഴി തിരിച്ച് അരയി റോഡ്, കൂലോം റോഡ്, ആലീന്‍കീഴില്‍, കോണ്‍വെന്റ് ജംഗ്ഷന്‍ വഴി നീലേശ്വരം മാര്‍ക്കറ്റില്‍ എത്തി കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടതാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad