ബദിയടുക്ക (www.evisionnews.co): കാല്‍പതിറ്റാണ്ടുകാലം സമസ്തയുടെ അരമരക്കാരനായിരുന്ന കണ്ണിയത്ത് അഹമ്മദ് മുസ്ല്യാരുടെ പേരില്‍ നടത്തിവരുന്ന 27മത് ആണ്ട് നേര്‍ച്ചയ്ക്ക് സമസ്ത ഉപാധ്യക്ഷനും സ്വാഗതസംഘം ചെയര്‍മാനുമായ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തലോടെ തുടക്കം കുറിച്ചു. വൈകുന്നേരം നാല് മണിക്ക് നടന്ന പെരഡാല മഖാം സിയാറത്തോടെ ആരംഭിച്ച വിളംബര റാലിയില്‍ പണ്ഡിതരും നേതാക്കളുമടക്കം നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു.
ഫസലുറഹ്മാന്‍ ദാരിമി, അഷ്‌റഫ് പള്ളിക്കണ്ടം, അഹ്മദ് മുസ്ലിയാര്‍ ചെര്‍ക്കള, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി, എം എസ് മൊയ്തീന്‍, കോട്ട അബ്ദുല്‍ റഹിമാന്‍ ഹാജി, മാഹിന്‍ കേളോട്ട്, സുബൈര്‍ ദാരിമി, അബ്ദുസ്സലാം ദാരിമി, ഇബ്രാഹിം ഫൈസി പള്ളങ്കോട്, ആദം ദാരിമി, ഹാരിസ് ദാരിമി ബെദിര, സാലൂദ് നിസാമി, അന്‍വര്‍ ഓസോണ്‍, സി എ അബൂബക്കര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
Post a Comment
0 Comments