Type Here to Get Search Results !

Bottom Ad

'ഇന്നോവ കാര്‍ പറ്റിപ്പ്'; ടൊയോട്ട കമ്പനിക്കെതിരെ ആരോപണവുമായി ടയര്‍ കട ഉദ്ഘാടനത്തിനെത്തിയ എം.എം മണി

കേരളം (www.evisionnews.co) ഔദ്യോഗിക വാഹനത്തിന്റെ 34ടയറുകള്‍ മാറിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ടൊയോട്ട കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ച് സംസ്ഥാന വൈദ്യുതി മന്ത്രി എം.എം മണി. പുതിയ ഇന്നോവ കാര്‍ പറ്റിപ്പാണെന്നും ടയറിന് തീരെ ആയുസ്സില്ലെന്നുമാണ് മന്ത്രി ആരോപിച്ചത്. നെടുങ്കണ്ടം കല്ലാറില്‍ പുതിയതായി തുടങ്ങിയ ടയര്‍ കടയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. കഴിഞ്ഞ വര്‍ഷം നെടുങ്കണ്ടത്തിന് സമീപം വെച്ച് വാഹനത്തിന്റെ ടയറില്‍ നിന്നും നട്ടുകള്‍ ഊരിത്തെറിച്ചു. 

രണ്ടുമാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് വണ്ടിയുടെ ടയര്‍ നട്ടുകള്‍ ഒടിഞ്ഞു തൂങ്ങി. രണ്ട് തവണയും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണെന്നും എം.എം മണി പറഞ്ഞു. വാഹനയാത്രികര്‍ക്ക് സഹായകരമായി ടയര്‍ കടകള്‍ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെ എന്നും മന്ത്രി ആശംസിച്ചു. തന്റെ വാഹനത്തിന്റെ ടയറുകള്‍ മാറ്റിയത് ചിലര്‍ ബോധപൂര്‍വ്വം വിവാദമാക്കിയതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad