Type Here to Get Search Results !

Bottom Ad

റിട്ട. കെഎസ്ഇബി എഞ്ചിനീയർ കുഴഞ്ഞുവീണു മരിച്ചു 

പിലിക്കോട്: (www.evisionnnews.co) വറക്കോട്ടുവയലിലെ റിട്ട. കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ കുഴഞ്ഞ് വീണ് മരിച്ചു. പി.വി കരുണാകരന്‍(59) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ ചെറുവത്തുരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സി.പി.എം കരക്കേരു ബ്രാഞ്ചംഗവും കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ഡിവിഷന്‍ കമ്മിറ്റിയംഗവുമായിരുന്നു. പരേതനായ കാര്‍ക്കോട്ട് അപ്പുവിന്റെയും പി.വി പാര്‍വതിയുടെയും മകനാണ്. ഭാര്യ: കെ ശ്യാമള(സി.പി.എം പിലിക്കോട് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷന്‍ ഏരിയാ കമ്മിറ്റിയംഗം, കര്‍ഷക തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മറ്റിയംഗം, മുന്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തംഗം). മക്കള്‍: കെ അഖില(എഞ്ചിനീയര്‍ ഗള്‍ഫ്), കെ അളക(എഞ്ചിനീയര്‍ ചെന്നൈ), ഉല്ലാസ്( ബി.ഡി.എസ് വിദ്യാര്‍ഥി ആലപ്പുഴ). മരുമക്കള്‍: സിതിന്‍ (വടകര), ഹര്‍ഷവര്‍ധന്‍(നെല്ലൂര്‍). സഹോദരങ്ങള്‍: ഭാസ്‌കരന്‍(പലിയേരി), രജനി(കണ്ടങ്കാളി). മൃതദേഹം ശനിയാഴ്ച രാവിലെ 11 മണിക്ക് കരക്കേരു ഫ്രന്‍സ് ക്ലബിന് മുന്നില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം മട്ടലായി ശ്മശാനത്തില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad