കാസര്‍കോട് (www.evisionnews.co): കെ.എസ്.ഡി ലൈവ് വാട്‌സപ്പ് കൂട്ടായ്മയുടെ ഗൗജിന്റെ ഒത്തുകൂടല്‍ സ്‌നേഹസംഗമം കാസര്‍കോടിന്റെ മലയോര ഗ്രാമമായ അഡൂറിനെ ഉത്സവലഹരിയിലാക്കി. മധുവാഹിനി പുഴയുടെ തീരത്ത് നിന്നും പഴശ്ശിനി പുഴയുടെ തീരത്തേക്ക് കാസര്‍കോട് നിന്നും ചെര്‍ക്കളയില്‍ നിന്നും മാന്യയില്‍ നിന്നുമുള്ള യുവാക്കള്‍ ഒരുമിച്ചപ്പോള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഗമമായി മാറുകയായിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി നാടിന്റെ സ്പന്ദനങ്ങളും കാസര്‍കോട് ജില്ലയിലെ പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും ആശ്രയമാവുകയും ചെയ്ത കൂട്ടായ്മ ഇതുവരെ നേരില്‍ കാണാത്ത വരെ കണ്ടുമുട്ടാനും സ്‌നേഹം പങ്കിടാനും പുതിയ കര്‍മ പദ്ധതികള്‍ക്ക് രൂപംനല്‍കാനുമായിരുന്നു ഒത്തുകൂടല്‍. മഞ്ചേശ്വരം മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ പ്രവചന മത്സരത്തില്‍ വിജയിച്ച ശരീഫ് മാന്യക്ക് ഉസ്മാന്‍ അടൂര്‍ സ്‌നേഹോപഹാരവും കലാം ചെര്‍ക്കള സമ്മാനവും നല്‍കി.
മ്യൂസിക്കല്‍ ചെയര്‍, ഷൂട്ടൗട്ട്, വടംവലി മത്സരങ്ങളും നടന്നു. നസീര്‍ കാസ്‌കോ മത്സരങ്ങള്‍ നിയന്ത്രിച്ചു. ഒരുദിവസം കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് സഹായങ്ങള്‍ ചെയ്യാമെന്ന് പ്രതിജ്ഞയോടെ നന്മയുടെ നായകന്‍ മരായി മാറുക എന്ന പേരില്‍ സംഗമിക്കാനും തീരുമാനിച്ചു.
എസ്എം സിദിഖിന്റെ അധ്യക്ഷതയില്‍ ജമാല്‍ കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. ശുഹൈബ് പള്ളംകോട്, സലാം അഡൂര്‍, ശാഫി കോട്ടക്കുന്ന്, സീതി കുഞ്ഞി, സിറാജ് അഡൂര്‍, അബ്ദുല്ല ദുദ്‌നാനാ, നൗഫല്‍ പള്ളങ്കോട്, ശാഫി റിങ്, സാദിഖ്, മൊയ്തു പടുപ്പ്, അല്‍ത്താഫ്, സഹദ് അഡൂര്‍, സാഹിര്‍ ബാലനാടുക്ക, ശരീഫ് മാന്യ, സാദിഖ് അത്തനാടി, റിയാസ് അബുദാബി പങ്കെടുത്തു. റഹീം അഡൂര്‍ സ്വാഗതവും അഡ്മിന്‍ ഷഫീഖ് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.
Post a Comment
0 Comments