Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണി: ഏഴ് സഖാക്കളെ കൊന്ന മുഖ്യന് വേണ്ട ശിക്ഷ നടപ്പാക്കുമെന്ന് കത്ത്


കേരളം (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാവോയിസ്റ്റുകളുടെ വധഭീഷണി. വടകര പോലീസ് സ്റ്റേഷനിലേക്കാണ് മുഖ്യമന്ത്രിക്കെതിരായ ഭീഷണി കത്തയച്ചത്. ഏഴ് സഖാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കും എന്ന് കത്തില്‍ പറയുന്നു. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ പശ്ചിമ ഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്.

പേരാമ്പ്ര എസ്.ഐ ഹരീഷിനെതിരെയും കത്തില്‍ ഭീഷണിയുണ്ട്. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് ഇതിന് അനുവദിക്കുന്നതെന്നും ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതു പോലെ വൈകാതെ തന്നെ കാണുമെന്നും കത്തില്‍ പറയുന്നു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad