ഇരിയണ്ണി (www.evisionnews.co): ഹയര്‍സെക്കന്ററി വിഭാഗം ആണ്‍കുട്ടികളുടെ വട്ടപ്പാട്ട് മത്സരത്തില്‍ ചെര്‍ക്കള സെന്‍ട്രല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് മിന്നുംജയം. ചെമ്മനാട് ജമാഅത്ത് സ്‌കൂളിന്റെ കാലങ്ങളായുള്ള ആധിപത്യം തകര്‍ത്താണ് ചെര്‍ക്കള സെന്‍ട്രല്‍ ഹയര്‍സെക്കന്ററി അന്‍വറും സംഘവും ചരിത്രം കുറിച്ചത്.
മാപ്പിളകലയുടെ മൊഞ്ചും മികവുമായി മുന്നേറിയപ്പോള്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് യോഗ്യതയും നേടി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷറഫുദ്ധീനായിരുന്നു വട്ടപ്പാട്ട് പരിശീലകന്‍. പൊവ്വല്‍ സ്വദേശി ആദില്‍ ഹബീബായിരുന്നു പുതുമണവാളന്‍.
Post a Comment
0 Comments