Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി: ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കി


കേരളം (www.evisionnews.co): സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി. വീണ്ടും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവിറക്കി. ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള ബില്ലുകളും ചെക്കുകളും ഉള്‍പ്പടെ മാറി നല്‍കരുതെന്ന് ട്രഷറി ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ശബരിമല,ലൈഫ് മിഷന്‍,ദുരിതാശ്വാസനിധി എന്നിവക്ക് മാത്രമാണ് ഇളവ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാനം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ ശേഷം ഇതാദ്യമായാണ് കര്‍ശന ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദൈനംദിന ചെലവുകള്‍ ആയ വേയ്‌സ് ആന്റ് മീന്‍സ് ഉള്‍പ്പെടെയുള്ള ബില്ലുകള്‍ മാറരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. 31 ഇനങ്ങള്‍ക്കാണ് നിയന്ത്രണത്തില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ശബരിമലയിലേക്കുള്ള ചെലവുകള്‍, ലൈഫ് പദ്ധതിയുടെ വിഹിതം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, മരുന്നുകളുടെ ബില്ലുകള്‍, മണ്ണെണ്ണ സബ്‌സിഡി, ലോട്ടറിയുടെ സമ്മാനം എന്നിവക്കാണ് നിയന്ത്രണത്തില്‍ ഇളവുള്ളത്. ഇവ ഒഴികെ ഒരു ബില്ലുകളും മാറി നല്‍കരുതെന്ന് കര്‍ശന നിര്‍ദ്ദേശമാണ് ട്രഷറി ഡയറക്ടര്‍ എല്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കും അയച്ച ഉത്തരവില്‍ ഉള്ളത്.

സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക ഞെരുക്കത്തിന് ഭാഗമായാണ് ആണ് ട്രഷറി പ്രവര്‍ത്തനത്തിന് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രളയ പുനര്‍ നിര്‍മ്മാണത്തിനായി ലോകബാങ്ക് നല്‍കിയ വായ്പയില്‍ നിന്ന് ദൈനംദിന കാര്യങ്ങള്‍ക്ക് ഉപയോഗിച്ചതായി ധനമന്ത്രി തന്നെ കഴിഞ്ഞ ദിവസം നിയമസഭയില്‍ സൂചന നല്‍കിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad