ദേശീയം: (www.evisionnews.co) ശബരിമല യുവതീപ്രവേശന കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരാനിരെക്കെ സംസ്ഥാനത്ത് പോലീസ് കനത്ത ജാഗ്രതയില്‍. വിധിയുടെ മറവില്‍ ആരെങ്കിലും അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്വേഷ പ്രചാരണങ്ങള്‍ക്കോ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
വിധി ദുര്‍വ്യാഖ്യാനം ചെയ്ത് നവമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു. അയോദ്ധ്യ കേസില്‍ വിധി പുറത്തുവന്നപ്പോഴും സമാനമായ രീതിയില്‍ സംസ്ഥാനത്ത് പോലീസ് നടപടി സ്വീകരിച്ചിരുന്നു.
Post a Comment
0 Comments