ദേശീയം (www.evisionnews.co): മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവരെ സഭാ സ്പീക്കര്‍ ഓം ബിര്‍ള തിങ്കളാഴ്ച സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ 'ഭരണഘടന സംരക്ഷിക്കുക', 'ജനാധിപത്യത്തെ സംരക്ഷിക്കുക' തുടങ്ങിയ സന്ദേശങ്ങളുള്ള പ്ലക്കാര്‍ഡുകളും 'ജനാധിപത്യത്തിന്റെ കൊലപാതകം നിര്‍ത്തുക' എന്ന് പറയുന്ന ഒരു കറുത്ത ബാനറും പിടിച്ച് പ്രതിഷേധ പ്രകടനം നടത്തുകയും ഇത് ലോക്സഭാ സുരക്ഷാ ജീവനക്കാരുമായുള്ള ഉന്തും തള്ളിലും കലാശിക്കുകയായുമായിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ പെരുമാറ്റത്തിന് മാപ്പ് പറയാന്‍ വിസമ്മതിച്ചതില്‍ സ്പീക്കര്‍ ബിര്‍ള അസ്വസ്ഥനായിരുന്നെന്നും അതുകൊണ്ട് തന്നെ രണ്ട് എംപിമാരുടെയും സസ്പെന്‍ഷന്‍ ഉറപ്പായിരുന്നുവെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സഭയിലെ അക്രമാസക്തമായ പെരുമാറ്റത്തിലൂടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയ്ക്ക് നാണക്കേട് വരുത്തിയെന്ന് ബിജെപി ആരോപിച്ചു.
Post a Comment
0 Comments