കാസര്‍കോട് (www.evisionnews.co): ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവം കാഞ്ഞങ്ങാട് നടക്കുകയാണ്. കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് ടാങ്കര്‍ ലോറികളടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം എര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനോടകം നിരവധി വാഹനാപകടങ്ങള്‍ ജീവന്‍ പൊലിഞ്ഞതില്‍ മുഖ്യകാരണമായതും ട്രക്കുകളടക്കമുള്ള വലിയ വാഹനങ്ങള്‍ മൂലമാണ്.
കലോത്സവം നടക്കുന്ന ദിവസങ്ങളില്‍ രാവിലെ മുതല്‍ പാതിരാത്രി വരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളടക്കമുള്ള കലാപ്രേമികളും ഈ റോഡില്‍ നിരന്തരം യാത്ര ചെയ്യാന്‍ സാധ്യത ഉള്ളതിനാന്‍ ഗതാഗത നിയന്ത്രണം നിര്‍ബന്ധമാക്കണമെന്ന് എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡന്റ് ഹബീബ് എ.എച്ച് തുരുത്തിയും ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖാസിയാറകവും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments