മുംബൈ (www.evisionnews.co): മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായാണ് സോണിയ ഉദ്ധവിന് കത്തയച്ചത്. ബി.ജെ.പിയുടെ ഭീഷണികള്‍ രാജ്യം അഭിമുഖീകരിക്കുന്ന സമയത്താണ് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒത്തുചേര്‍ന്നതെന്ന് കത്തില്‍ സോണിയ ഗാന്ധി പറഞ്ഞു.
'സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിക്കാന്‍ ആദിത്യ താക്കറെ വന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു', സോണിയ ഗാന്ധി കത്തില്‍ പറയുന്നു. ഉദ്ധവിന് എല്ലാ ആശംസകളും അറിയിക്കുന്നതായും അവര്‍ പറഞ്ഞു. രാഷ്ട്രീയ അന്തരീക്ഷം വിഷലിപ്തമാവുകയും സമ്പദ്വ്യവസ്ഥ തകര്‍ന്നടിയുകയും കര്‍ഷകര്‍ വലിയ ദുരിതങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ടെന്നും സോണിയാ ഗാന്ധി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
Post a Comment
0 Comments