Type Here to Get Search Results !

Bottom Ad

പി.എസ്.സി പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കും: മുഖ്യമന്ത്രി


കേരളം (www.evisionnews.co): പി.എസ്.സി പരീക്ഷാഹാളുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍.പി.എസ്.സി പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണും വാച്ചും നിരോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിട്ടുണ്ട്.ഇവ കൈവശം വെയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കാന്‍ പി.എസ്.സി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവ കൂടാതെ സ്റ്റേഷനറി വസ്തുക്കള്‍, പെഴ്സ്, ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്കും പരീക്ഷാഹാളില്‍ കര്‍ശനമായ വിലക്കേര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അന്‍വര്‍ സാദത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തുടര്‍നടപടികള്‍ പിഎസ്സി സ്വീകരിക്കും. സിവില്‍ പൊലീസ് ഓഫീസര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

പി.എസ്.സി പരീക്ഷ കുറ്റമറ്റതാക്കാന്‍ എട്ട് ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ഇന്നലെ പി.എസ.്സി സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. പരീക്ഷയ്ക്കെത്തുന്നവരുടെ ശരീര പരിശോധന കര്‍ശനമാക്കണമെന്നും എല്ലാ പരീക്ഷ ഹാളിലും സി.സി.ടി.വിയും മൊബൈല്‍ ജാമറും സ്ഥാപിക്കണമെന്നും ക്രൈംബ്രാഞ്ച് ശിപാര്‍ശ ചെയ്തിരുന്നു. പി.എസ്.സി നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കോപ്പിയടിച്ചവര്‍ക്ക് ഉയര്‍ന്ന റാങ്ക് ലഭിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ ക്രമക്കേടുകള്‍ തടയാനുള്ള ശിപാര്‍ശകള്‍ അന്വേഷണ സംഘം തയാറാക്കിയത്. പരീക്ഷാനടപടികളില്‍ അടിമുടിമാറ്റം വരുത്തണമെന്നായിരുന്നു ശിപാര്‍ശ.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad