മടിക്കേരി (www.evisionnews.co) : മടിക്കേരിയില്‍ കാസര്‍കോട് സ്വദേശിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് ദേലംപാടി മെനസിനക്കാനയിലെ സുബൈദയാണ് (35) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷരീഫിനെ (27)യാണ് മടിക്കേരി സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.
നവംബര്‍ രണ്ടിന് രാത്രിയാണ് കൊലപാതകം നടന്നത്. ഷരീഫിന് സുബൈദയെ സംശയമായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏഴുവര്‍ഷം മുമ്പാണ് പെയിന്റിംഗ് തൊഴിലാളിയായ ഷരീഫ് സുബൈദയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് അഞ്ചും മൂന്നും വയസുള്ള രണ്ടു മക്കളുണ്ട്. മടിക്കേരിയിലെ ക്വാര്‍ട്ടേഴ്സിലായിരുന്നു ഇവര്‍ താമസിച്ചുവന്നിരുന്നത്.
കൊലപാതകത്തിന് രണ്ടുദിവസം മുമ്പ് ഷരീഫ് മക്കളെ ഭാര്യവീട്ടില്‍ കൊണ്ടുവിട്ടിരുന്നു. ക്വാര്‍ട്ടേഴ്സില്‍ ഷരീഫും സുബൈദയും മാത്രമുണ്ടായിരുന്നപ്പോഴാണ് കലഹവും തുടര്‍ന്ന് കൊലപാതകവും നടന്നത്.
Post a Comment
0 Comments