കാഞ്ഞങ്ങാട് (www.evisionnews.co): നവംബര്‍ 28മുതല്‍ ഡിസംബര്‍ ഒന്ന് വരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ കാഞ്ഞങ്ങാട്ട് നടന്ന പ്രൗഡമായ ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് ജില്ലാ കലക്ടര്‍ ഡി. സജിത്ത് ബാബുവിന് നല്‍കി പ്രകാശനം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പ്രജിത്ത് തയ്യല്‍ ഡിസൈന്‍ ചെയ്ത ലോഗോവാണ് തെരഞ്ഞെടുക്കപ്പെട്ടത്.
തുടര്‍ന്ന് നടന്ന അവലോകന യോഗം മന്ത്രി ഉദ്ഘാടനം ചെയ്തു. കലേത്സവം ആര്‍ഭാഢരഹിതവും ലളിതവുമായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ പ്ലാനിങ്, സമയ ക്രമീകരണവുമുണ്ടായിരിക്കണം. എല്ലാ മത്സരങ്ങളും കൃത്യസമയത്ത് തന്നെ ആരംഭിക്കണം. എല്ലാ വേദികളും തമ്മില്‍ ബന്ധിപ്പിക്കുന്ന രൂപത്തിലായിരിക്കണം വേദികള്‍ തയാറാക്കേണ്ടത്. പെട്ടന്ന് കലോത്സവങ്ങള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് വേദികള്‍ ചുരുക്കി കലോത്സവം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
അതുകൊണ്ടാണ് നേരത്തെ 25 വേദികളുണ്ടായിരുന്ന സ്ഥാനത്ത് ഇക്കുറി മുപ്പത് വേദികള്‍ ഒരുക്കാന്‍ തീരുമാനിച്ചത്. വേദികളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഒട്ടുംവൈകാതെ പൊതു വിദ്യാഭ്യാസ ഡയറക്ടറെ അറിയിക്കണം. ആശയങ്ങളിലാണ് എല്ലാ തരത്തിലുള്ള ഗാംഭീര്യവും കലോത്സവങ്ങളില്‍ വേണ്ടതെന്നും രവീന്ദ്രനാഥ് ഓര്‍മിപ്പിച്ചു.
കലോത്സവം ഉത്സവമായി നടക്കണം. മത്സരമായി നടക്കരുത്. സര്‍ഗശേഷിയുടെ പരിശോധനയാണ് കലോല്‍ത്സവത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും രവീന്ദ്രനാഥ് കൂട്ടിച്ചേര്‍ത്തു. എല്ലാ വേദികളിലും എല്ലാത്തിനും പകരം സംവിധാനമുണ്ടാകണം. അത് ജനറേറ്റര്‍ മുതല്‍ സ്‌റ്റേജ് ഉയര്‍ത്തുന്ന വ്യക്തികള്‍ക്ക് വരെ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍, എസ്എസ്എ. കൈറ്റ് ഡയറ്റ് പോലീസ് പ്രതിനിധികള്‍ സംബന്ധിച്ചു.
Post a Comment
0 Comments