കാസര്‍കോട് (www.evisionnews.co): സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം എകപക്ഷിയിമായി കരാറുകാരുടെ ബില്ലുകള്‍ മാത്രം പാസാക്കാതെ ബുദ്ധിമുട്ടിക്കുന്ന നടപടി എത്രയും പെട്ടന്ന് അവസാനിപിക്കണമെന്ന് കെ.ജി.സി.എ കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ പൊതുമേഖല പ്രവൃത്തി നടത്തേണ്ട സമ്പത്തിക വര്‍ഷാവസാനം അടുത്തുവന്നിട്ടും കരാറുകാരുടെ പേയ്‌മെന്റ്കള്‍ നല്‍ക്കാതെ പോവുന്നതില്‍ ചെറുകിട കാരാറുകാര്‍ക്കുള്ള പ്രതിഷേധം സര്‍ക്കാറിനെ രേഖാമൂലം അറിയിച്ചു. ഇനിയും ട്രഷറി സ്തംഭനം ഒഴിവാക്കിയില്ലങ്കില്‍ കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തികളും നിര്‍ത്തിവെച്ച് സമരത്തിനിറങ്ങുമെന്നും യോഗം സര്‍ക്കാറിനെ അറിയിച്ചു.
ജില്ലാ പ്രസിഡന്റ് ബി.കെ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഷാഫി കുദ്രോളി, മൊയിതീന്‍ ചപാടി, നിസാര്‍ കല്ലട്ര, അഷ്‌റഫ് എതിര്‍ത്തോട്, എം.ടി കബീര്‍, ഷറഫുദ്ദീന്‍, അബ്ദുല്ല കാനം സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതവും സുനൈഫ് എം.എ.എച്ച് നന്ദിയും പറഞ്ഞു.
Post a Comment
0 Comments