കാഞ്ഞങ്ങാട് (www.evisionnews.co): കരിങ്കല്‍ ക്രഷറില്‍ കുടുങ്ങി യുവാവ് മരിച്ചു. ഏഴാംമയില്‍ ഇരിയ മുല്ലച്ചേരി കരിങ്കല്‍ ക്രഷര്‍ മാനേജര്‍ കൂടിയായ മുട്ടിച്ചിറലിലെ സാബിര്‍ (31)ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. കരിങ്കല്‍ പൊടിക്കുന്ന മിഷനറിയില്‍ പരിശോധിക്കവെ കാല്‍ വഴുതി മിഷനനറിയിലേക്ക് വീഴുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞ് ജില്ലി പൊടിയായി വരുന്ന ഭാഗത്ത് കാല്‍പാദം താഴെ നിര്‍ത്തിയിട്ട ടിപ്പര്‍ലോറി ഡ്രൈവറാണ് സംഭവം കണ്ടത്. ഉടനെ മിഷനറി പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും കൂടെയുണ്ടായിരുന്ന ജീവനക്കാരും നാട്ടുകാരും ഏറെ ശ്രമിച്ചെങ്കിലും യുവാവിനെ രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് സാബിറിനെ പുറത്തെടുത്തത്. ഉടന്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജില്ലയിലെ മികച്ച ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായിരുന്നു സാബിര്‍. മുഹമ്മദ് കുഞ്ഞി- നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റിഷാന. മക്കള്‍: ഷാബില്‍, സിനാന്‍. സഹോദരങ്ങള്‍: അഷ്‌റഫ്, ബഷീര്‍, ഹാജിറ.
കരിങ്കല്‍ ക്രഷറില്‍ കുരുങ്ങി മാനേജറായ യുവാവ് ദാരുണമായി മരിച്ചു
20:30:00
0

Post a Comment
0 Comments