റാഞ്ചി (www.evisionnews.co): നവംബര്‍ 30 ന് ആരംഭിക്കുന്ന ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നപ്പോള്‍ പത്ത് സിറ്റിങ് എം.എല്‍.എമാരുടെ പേര് വെട്ടി ബി.ജെ.പി. 52 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയാണ് ബി.ജെ.പി പുറത്തിറക്കിയിരിക്കുന്നത്. മുന്‍മന്ത്രിമാരായ രാധാകൃഷ്ണ കിഷോര്‍, വിമല പ്രദാന്‍ എന്നിവര്‍ക്കുള്‍പ്പെടെ സീറ്റ് നഷ്ടമായിട്ടുണ്ട്.
അതേസമയം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എംഎം), ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ജെ.വി.എം) എന്നീ പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലെത്തിയ എല്ലാ നിയമസഭാംഗങ്ങളെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി രഘുബാര്‍ ദാസ് തന്റെ നിയോജകമണ്ഡലമായ ജംഷദ്പൂര്‍ ഈസ്റ്റില്‍ നിന്ന് മത്സരിക്കും. ജംഷദ്പൂര്‍ വെസ്റ്റില്‍ നിന്നോ മറ്റ് മണ്ഡലങ്ങളില്‍ നിന്നോ നാമനിര്‍ദ്ദേശം ചെയ്യപ്പെടാത്തതിനാല്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവും ഭക്ഷ്യമന്ത്രിയുമായ സരിയു റായി മത്സരിക്കുമോ എന്ന് വ്യക്തമല്ല.
പാര്‍ട്ടി സിറ്റിങ് എം.പി അനന്ത് ഓജ രാജമഹല്‍ സീറ്റില്‍ നിന്ന് മത്സരിക്കും. മന്ത്രിമാരായ ലൂയിസ് മറാണ്ടി, നീര യാദവ്, സി.പി സിംഗ്, രാംചന്ദ്ര ചന്ദ്രവാണി എന്നിവരോട് പഴയ നിയോജകമണ്ഡലങ്ങളില്‍ തന്നെ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments