കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ഒ.പി പരിശോധന പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ ആസ്പത്രിയിലെ അത്യാഹിത വിഭാഗത്തിലെ മുന്നിലാണ് ഒ.പി പരിശോധനക്കുള്ള ക്യൂ. ഇതിന് സമീപം തന്നെയാണ് ടോക്കന്‍ എടുക്കാനുള്ള നീണ്ട ക്യൂവും. നിത്യേന ആയിരത്തിലേറെ രോഗികളാണ് വിവിധ ഡോക്ടര്‍മാരെ കാണാനായി എത്തുന്നത്.
പകര്‍ച്ച വ്യാധികള്‍, കാന്‍സര്‍ രോഗികള്‍, ക്ഷയ രോഗികള്‍, പാമ്പ്, പട്ടി പൂച്ച കടിച്ചവര്‍, എയ്ഡ്‌സ് രോഗികള്‍ തുടങ്ങിയവയുടെ ചികിത്സക്കെത്തിയവര്‍ ആസ്പത്രി വരാന്ത നിറഞ്ഞ് ക്യൂവില്‍ നില്‍ക്കുകയാണ്. ഇത് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു. പകര്‍ച്ച വ്യാധികള്‍ പടരാനും കാരണമാകും. എല്ലാ വിഭാഗത്തിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം രാവിലെ മുതല്‍ ഒ.പിയില്‍ ലഭ്യമാണ്. പുലര്‍ച്ചെ തന്നെ രോഗികളുടെ നീണ്ട ക്യൂവാണ്. തിരക്ക് കാരണം അത്യാഹിത വിഭാഗത്തിലേക്ക് പോകാന്‍ പോലും പ്രയാസമാണ്. തൊട്ടടുത്ത് തന്നെ പുതിയ കെട്ടിടം ഒ.പിക്കായി നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അത് ആസ്പത്രിക്ക് കൈമാറാന്‍ നടപടിയായിട്ടില്ല. വൈദ്യുതി കണക്ഷന്‍ ഉള്‍പ്പെടെ ഒരുക്കി പുതിയ ഒ.പി കെട്ടിടം പ്രവര്‍ത്തനമാരംഭിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.
Post a Comment
0 Comments