ദേശീയം (www.evisionnews.co): മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച് ഇന്ന് സുപ്രീംകോടതിയുടെ തീരുമാനം വരാനിരിക്കെ ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരുടെ ഒപ്പോടു കൂടിയ സത്യാവാങ്മൂലമാണ് സമര്‍പ്പിക്കുക. 154 എംഎല്‍എമാര്‍ സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ എട്ട് പേര്‍ സ്വതന്ത്രരാണെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ സ്വതന്ത്ര എംഎല്‍എമാര്‍ എല്ലാവരും തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെട്ടിരുന്നു.
ശിവസേനയുടെ 56 ഉം കോണ്‍ഗ്രസിന്റെ 44 ഉം എന്‍സിപിയുടെ 46 ഉം എംഎല്‍എമാര്‍ സത്യാവാങ്മൂലത്തില്‍ ഒപ്പിട്ടിട്ടുണ്ട്. 54 എംഎല്‍എമാരാണ് എന്‍.സി.പി.ക്കുണ്ടായിരുന്നത്. എട്ട് പേര്‍ അജിത് പവാറിനൊപ്പമാണെന്നാണ് സൂചന. അതേ സമയം ഇതില്‍ ചിലര്‍ ശരദ് പവാറിന് പിന്തുണയര്‍പ്പിച്ച് തിരിച്ചെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 145 എംഎല്‍എമാരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
രാവിലെ 10.30-നാണ് സുപ്രീംകോടതി ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഭൂരിപക്ഷം അവകാശപ്പെടുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച്‌ക്കൊണ്ടുള്ള ഗവര്‍ണറുടെയും കത്തുകള്‍ കോടതി പരിശോധിക്കും. ഒപ്പം ഇതുമായി ബന്ധപ്പെട്ട മറ്റു രേഖകളും ഹാജരാക്കും.
Post a Comment
0 Comments