Type Here to Get Search Results !

Bottom Ad

മഹാരാഷ്ട്രയില്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കള്‍ ഗവര്‍ണറെ കാണും


ദേശീയം (www.evisionnews.co): മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാരിന് സാധ്യത. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവണറുമായി കൂടിക്കാഴ്ച്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കര്‍ഷക പ്രശ്നങ്ങളില്‍ ഗവണറുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കൂടിക്കാഴ്ച എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും സഖ്യരൂപീകരണം അവസാന ഘട്ടത്തിലാണെന്ന് ഗവര്‍ണറെ അറിയിക്കാനും സര്‍ക്കാര്‍ രൂപീകരണത്തിന് സവകാശം തേടനുമാണ് കൂടിക്കാഴ്ച.നാളെ ഡല്‍ഹിയിലെത്തുന്ന ശരദ് പവാര്‍ സോണിയാ ഗന്ധിയുമായി കൂടിക്കാഴ്ച നടത്തും.

മഹാരാഷ്ട്രയില്‍ എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസും ചേര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്നവരെ ഭരിക്കുമെന്നും ശരദ് പവാര്‍ പ്രതികരിച്ചിരുന്നു. അതേസമയം അഞ്ച് വര്‍ഷത്തേക്ക് ശിവസേനക്ക് മുഖ്യമന്ത്രി പദം നല്‍കാനും എന്‍സിപിയും കോണ്‍ഗ്രസും ഉപമുഖ്യമന്ത്രി പദം സ്വീകരിക്കാനുമാണ് ധാരണയെന്ന തരത്തിലുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു.

മൂന്നു കക്ഷികളും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചക്ക് ഒടുവില്‍ വിശദമായ പൊതുമിനിമം പരിപാടിക്കും രൂപം നല്‍കിയിട്ടുണ്ട്. കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ അവലോകനം, തൊഴിലില്ലായ്മ, വര്‍ധിച്ചുവരുന്ന എം.എസ്.പി, ഛത്രപതി ശിവാജി, ബിആര്‍ അംബേദ്കര്‍ സ്മാരകങ്ങള്‍ തുടങ്ങിയവയാണ് പൊതുമിനിമം പരിപാടിയിലെ പ്രധാന നിര്‍ദേശങ്ങള്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad