കാസര്‍കോട് (www.evisionnews.co): കൗമാരകലകളുടെ മഹോത്സവത്തിന് ഇന്ന് അരങ്ങുണരും. ഇനിയങ്ങോട്ട് മൂന്നു രാപ്പകലുകള്‍ ഇരിയണ്ണിയില്‍ താളമേളങ്ങളുടെ പൂരമാണ്. കാല്‍ച്ചിലങ്കകളും താളമേളങ്ങളും ഒപ്പനശീലുകളും കൊണ്ട് ഇനി ഇരിയണ്ണിയിലെ കാടും മേടും കലയുടെ അനിര്‍വചനീയമായ ഭാവതലത്തിലേക്ക് എടുത്തുയര്‍ത്തപ്പെടും. കലയും സംസ്‌കാരവും അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തുമ്പോള്‍ നാടിന്റെ നന്മകള്‍ പൂത്തു പരിലസിക്കപ്പെടും. ആകെ 12വേദികളിലായി ആറായിരത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.
നാട്യമണ്ഡപത്തില്‍ കോല്‍ക്കളിയോടെ ജില്ലാ കലോത്സവത്തിന്റെ സ്‌റ്റേജ് മത്സരങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ദഫ് മുട്ടും ഒപ്പനയും അരങ്ങുതകര്‍ക്കും. സ്വരലയത്തില്‍ പദ്യംചൊല്ലലും മലയാളപ്രസംഗവും നടക്കും. ലളിതഗാനത്തോടെയാണ് മധുവാഹിനി ഉണരുക. പട്ടുറുമ്മാലില്‍ മാപ്പിള ശീലുകള്‍ പെരുമഴവര്‍ഷിക്കുമ്പോള്‍ ചന്ദ്രഗിരിയില്‍ കഥ പറയലും കഥാപ്രസംഗവും അറബിക് ഗാനവും വേദിയെ ആകര്‍ഷകമാക്കും. സപ്തമിയില്‍ നാടകവും തരംഗണിയില്‍ മോണോആക്ടും പൊലികയില്‍ ഖുര്‍ആന്‍ പാരായണവും മുശാഹറയും അറബിക് മോണോ ആക്ടും തമ്പുരുവില്‍ പദ്യംചൊല്ലലും അക്ഷരശ്ലോകവും ആരവം തീര്‍ക്കും.
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് നാലിന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിക്കും.
Post a Comment
0 Comments