ഇരിയണ്ണി (www.evisionnews.co): ആടുജീവിതവും ബിരിയാണിയും വേദിയിലെത്തിയപ്പോള്‍ പി.എസ്.സി തട്ടിപ്പിലൂടെ ജോലി നേടിയ സംഭവവും പുതിയകാലത്ത് മൊബൈല്‍ ജീവിതവും വിഷയമാക്കിയാണ് യു.പി വിഭാഗത്തില്‍ നീലേശ്വരം രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ദേവാംഗന വിപിന്‍ വേദിയില്‍ തിളങ്ങിയത്.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ദേവാംഗന നീലേശ്വരത്തെ സംഗീതാധ്യാപകന്‍ വിപിന്‍ രാഗവീണ- സീമ ദമ്പതികളുടെ മകളാണ്. ജയന്‍ മാസ്റ്ററാണ് പരിശീലകന്‍. 'എന്നോട് പറ ഐ ലവ് യു' എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആകാശമിഠായി, ഓട്ടോറിക്ഷ എന്നീ സിനിമകളിലും കനലെരിയും ബാല്യം എന്ന ഡോക്യുമെന്ററിയിലും ശ്രദ്ധേയവേഷം അവതരിപ്പിച്ചിട്ടുണ്ട്.
സഹോദരി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സങ്കീര്‍ത്തന ഇന്ന് ദേശഭക്തി ഗാനത്തില്‍ മത്സരിക്കുന്നുണ്ട്. സങ്കീര്‍ത്തനയും ഓട്ടോറിക്ഷ, ആകാശ മിഠായി, വെള്ളാരംകണ്ണുകള്‍ എന്നീ സിനിമകളിലും കനലെരിയും ബാല്യം എന്ന ഡോക്യുമെന്ററിയിലും അഭിനയിച്ചിട്ടുണ്ട്.
Post a Comment
0 Comments