കോഴിക്കോട് (www.evisionnews.co): അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. മൃതദേഹം സംസ്‌കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാനും കോടതി ആവശ്യപ്പെട്ടു.
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മൃതദേഹം സംസ്‌കരിക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കൊല്ലപ്പെട്ട കാര്‍ത്തിയുടെ സഹോദരനും മണി വാസകത്തിന്റെ സഹോദരിയുമാണ് ഹര്‍ജിക്കാര്‍. സംസ്‌കാരം നടത്താനുള്ള കീഴ്കോടതി ഉത്തരവ് നിയമപരമല്ലെന്ന് ഹര്‍ജിയില്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ ശരിയായ അന്വേഷണം വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post a Comment
0 Comments