കാസര്‍കോട് (www.evisionnews.co): ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്റര്‍ പടന്നക്കാടിന്റെ സ്ഥാപക രക്ഷാധികാരിയും പൗര പ്രമുഖനുമായിരുന്ന കുറ്റിക്കോല്‍ ഇബ്രാഹിം ഹാജിയുടെ പേരില്‍ അനുസ്മരണ പ്രാര്‍ത്ഥനാ സദസ് സംഘടിപ്പിച്ചു. ഡോ. എ.പി.ജെ അബ്ദുല്‍ കലാം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ സംഘടനാ രക്ഷാധികാരിയും സൈഫ് ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. അബൂബക്കര്‍ കുറ്റിക്കോലിന് ചടങ്ങില്‍ ആദര സൂചകമായി എസ്.ടി.സി.സി ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് തായിലക്കണ്ടി ഉപഹാര സമര്‍പ്പണം നടത്തി.
കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ബി. ഹസൈനാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് തായിലക്കണ്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ കണ്‍വീനര്‍ വസീം പടന്നക്കാട് സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. വഹാബ് റഹ്മാനി മലപ്പുറം, കെ. അഹമ്മദ് ശരീഫ്, എം.സി അന്തുമായി, എന്‍.പി അബ്ദുല്‍ റഹിമാന്‍ ഹാജി, കെ.കെ ബദ്‌റുദ്ധീന്‍, എ.എം കുഞ്ഞഹമ്മദ്, എം.എസ് സാജിദ്, സി.എം അബൂബക്കര്‍, ഇ.കെ.കെ പടന്നക്കാട്, എന്‍.പി അബ്ദുല്ല, കെ.പി അബ്ദുല്‍ റഷീദ്, പി.സി ഇസ്ഹാഖ്, മൊയ്തു ഇരിയ, ട്രഷറര്‍ എന്‍.പി സൈനുദ്ധീന്‍ പ്രസംഗിച്ചു.
Post a Comment
0 Comments