മീനങ്ങാടി (www.evisionnews.co): മോഷണക്കേസില്‍ അറസ്റ്റിലായ യുവാവിനെ ഗുരുതാരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് മീനങ്ങാടി സ്വദേശിയായ അജേഷിനെയാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മൊബൈല്‍ ടവറില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച കേസിലാണ് അജേഷിനെ അറസ്റ്റ് ചെയ്തത്. നവംബര്‍ എട്ടാം തിയ്യതിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മൊബൈല്‍ ടവറുകള്‍ക്ക് സമീപത്തെ ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിനെ കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് അജേഷിനെയും അറസ്റ്റ് ചെയ്തത്.
Post a Comment
0 Comments