റാഞ്ചി (www.evisionnews.co): നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. എം.എല്‍.എ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ചീഫ് വിപ്പും പാര്‍ട്ടി വിട്ടു. ഭരണകക്ഷിയായ ബി.ജെ.പിയുടെ ചീഫ് വിപ്പായ രാധാകൃഷ്ണ കിഷോര്‍ ആണ് ബി.ജെ.പി വിട്ട് ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റസ് യൂണിയനില്‍ ചേര്‍ന്നത്.
ചത്താര്‍പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് രാധാകൃഷ്ണ കിഷോര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി പുറത്ത് വിട്ടപ്പോള്‍ പട്ടികയിലിടം നേടാന്‍ രാധാകൃഷ്ണ കിഷോറിന് കഴിഞ്ഞിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാധാകൃഷ്ണ കിഷോര്‍ പാര്‍ട്ടി വിട്ടത്.
Post a Comment
0 Comments