നീലേശ്വരം (www,evisionnews,co): മിനി ലോറിയില്‍ നിന്നും ബാറ്ററി മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബസ് കണ്ടക്ടര്‍ കയ്യൂര്‍ ചെറിയാക്കരയിലെ എം പ്രിയേഷ് കുമാര്‍ (33), സുഹൃത്ത് കയ്യൂര്‍ മാങ്കോട്ടത്ത് ഹൗസിലെ എം. അഖില്‍ (31) എന്നിവരെയാണ് നീലേശ്വരം എസ്‌ഐ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പേരോല്‍ പുത്തരിയടുക്കം മൈമൂന ഹൗസില്‍ പി അസീസിന്റെ കെ എല്‍ 60 ബി 604 നമ്പര്‍ മിനി ലോറിയുടെ ബാറ്ററിയാണ് സംഘം മോഷ്ടിച്ചുകടത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മിനി ലോറി. പ്രതികള്‍ സ്‌കൂട്ടറിലെത്തി ബാറ്ററി മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post a Comment
0 Comments