Type Here to Get Search Results !

Bottom Ad

ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട് (www.evisionnews.co): യുവാവ് ബൈക്ക് മറിഞ്ഞ് മരിച്ചു. കാഞ്ഞങ്ങാട് മീനാപ്പീസിലെ പി.കെ കുഞ്ഞാമദ്- ആസ്യ ദമ്പതികളുടെ മകന്‍ ജലീല്‍ (42) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.45മണിയോടെ ഇഖ്ബാല്‍ റോഡിലാണ് അപകടമുണ്ടായത്. ശനിയാഴ്ച രാത്രി കാഞ്ഞങ്ങാട് ടൗണില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്ക് നിയന്ത്രണംവിട്ട് തലയടിച്ച് വീണത്. ഉടന്‍തന്നെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: ഫാത്തിമത്ത് റുജൈല, ഫാത്തിമ നുഫൈല, ഫാത്തിമ ഖദീജ, ഫാത്തിമ നുസ. സഹോദരങ്ങള്‍ സത്താര്‍, മുഹമ്മദ് കുഞ്ഞി, ഷരീഫ്, ഫാത്തിമ, അലീമ.




Post a Comment

0 Comments

Top Post Ad

Below Post Ad