Type Here to Get Search Results !

Bottom Ad

നിങ്ങള്‍ക്ക് പറയാം... ഉണ്ണിത്താന്‍ എം.പിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറല്‍

കാസര്‍കോട് (www.evisionnews.co): ലോക്‌സഭാ മണ്ഡലവുമായി ബന്ധപ്പെട്ട പൊതു പ്രാധാന്യമുള്ള വിഷയങ്ങളും നിര്‍ദ്ദേശങ്ങളും കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാനുള്ള രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി. ഇതിനകം 110പേരാണ് ഷെയര്‍ ചെയ്തത്. 253 കമന്റുകളും 1200ഓളം ലൈക്കുകളും ലഭ്യമായ പോസ്റ്റിന് മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് രണ്ട് ജനകീയ പ്രശ്‌നങ്ങള്‍ കമന്റ് ചെയ്തതു.

മുളിയാര്‍ പഞ്ചായത്തിലെ യുവജനങ്ങള്‍ വര്‍ഷങ്ങളായി പരിഹാരം തേടുന്ന സ്വപ്‌ന പദ്ധതിയിയ മുളിയാര്‍ പഞ്ചായത്തിന്റെ ആസ്ഥാനത്ത് ബോവിക്കാനം ടൗണിനോട് ചേര്‍ന്ന മൗലാനാ അബുല്‍ കലാം ആസാദ് മിനി സ്റ്റേഡിയം യുവജനങ്ങള്‍ക്ക് വേണ്ടി ഏതെങ്കലും വിധത്തില്‍ പുനരുദ്ധാര പ്രവര്‍ത്തി നടത്തി സ്റ്റേഡിയം പവലിയന്‍ അനുവദിക്കണമെന്നും നിര്‍ധന കുടുംബത്തിലെ കുടുംബനാഥന്‍ മരണപ്പെട്ടവര്‍ കലക്ട്രേറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് നാഷണല്‍ ഫാമിലി ബെനഫിറ്റ് സ്‌കീം പ്രകാരം ലഭ്യമായിരുന്ന 20,000രൂപ രണ്ടു വര്‍ഷത്തോളമായി

മുടങ്ങിക്കിടക്കുകയാണെന്നും മാനദണ്ഡങ്ങള്‍ ലഘുകരിച്ച് വരുമാന പരിധി ഉയര്‍ത്തി സഹായധനം കൂട്ടി വിതരണം ചെയ്യാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad