Type Here to Get Search Results !

Bottom Ad

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം: ഗവര്‍ണറുടെ ശിപാര്‍ശ അംഗീകരിച്ചു

ദേശീയം (www.evisionnews.co): രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. ഒരുപാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി കേന്ദ്രത്തിന് നല്‍കിയിരുന്നു. ഗവര്‍ണറുടെ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിസഭയും രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ നല്‍കിയത്.

മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് സമയം നീട്ടി നല്‍കാന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി വിസമ്മതിച്ചതിനെതിരെയാണ് ശിവസേന സുപ്രീം കോടതിയെ സമീപിക്കും. മൂന്ന് ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ശിവസേന ഗവര്‍ണറിനോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് രാഷ്ട്രപതിയുടെ നിയമം നടപ്പാക്കിയാല്‍ ശിവസേന സുപ്രീം കോടതിയെ സമീപിക്കും.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad